കൊച്ചി: മലപ്പുറം താനൂർ തൂവൽത്തീരം ബിച്ചിലുണ്ടായ ബോട്ടപകടത്തെ ത്തുടർന്നു നിയമിച്ച ജുഡീഷൽ അന്വേഷണ കമ്മീഷൻ്റെ പ്രഥമ വിചാരണ 27ന് നടക്കും. അപകടവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേ സിലെ പ്രതികൾ ഉൾപ്പെടെയുള്ളവരെയാണു വിചാരണ ചെയ്യുന്നത്.
ബോട്ടപകടത്തിൻ്റെ കാരണങ്ങളുൾപ്പെടെ ഇതുമായി ബന്ധപ്പെട്ട അഭിപ്രായ ങ്ങൾ വിശദീകരിക്കുന്നതിന് വിചാരണയിൽ ഹാജരാകാൻ നിരവധി വ്യക്തി കൾ, സ്ഥാപന അധികൃതർ, ഉദ്യോഗസ്ഥർ എന്നിവർക്ക് നോട്ടീസ് നൽകിയി ട്ടുള്ളതായി കമ്മീഷൻ ചെയർമാൻ വി.കെ. മോഹനൻ അറിയിച്ചു.
കഴിഞ്ഞ വർഷം മേയ് ഏഴിനായിരുന്നു സംഭവം. ബോട്ടപകടവുമായി ബന്ധ പ്പെട്ട സാക്ഷികൾക്കും വിചാരണയിൽ പങ്കെടുക്കാമെന്ന് ചെയർമാൻ വ്യക്ത മാക്കി.
































