ദേശിയ അന്വേണ ഏജൻസി (എൻഐഎ )യുടെ കൊച്ചിയിലെ പുതിയ ഓഫീസ് സമുച്ചയം കേന്ദ്രം ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു ഇന്നലെ വൈകുന്നേരം ഓൺലൈനായാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത് കളമശ്ശേരി എച്ച്എംടി ക്ക് സമീപമാണ് എൻഐഎക്ക് സ്വന്തമായി ഓഫീസ് സമുച്ചയം നിർമിച്ചിരിക്കുന്നത്
വൈകാതെ തന്നെ പുതിയ ഓഫീസിലേക്ക് എൻഐഎയുടെ പ്രവർത്തനം മാറ്റും. നിലവിൽ കടവന്ത്ര ഗിരിനഗറിലെ വാടകക്കെട്ടിടത്തിലാണ് എൻഐഎ ഓഫീസ് പ്രവർത്തിക്കുന്നത്. കേരളം, ലക്ഷദ്വീപ് എന്നിവയാണ് കൊച്ചി ഓഫിസിന്റെ അധികാരപരിധി.
ഡൽഹിക്കു ശേഷം എൻഐഎ സ്വന്തമായി നിർമിക്കുന്ന ഓഫിസ് സമുച്ചയമാണ് കൊച്ചിയിലേത്. സംസ്ഥഥാന സർക്കാർ അനുവദിച്ച സ്ഥലത്ത് പ്രധാന ഓഫീസിനു പുറമെ ബാരക്കുകൾ, കമ്യൂണിറ്റി ഹാൾ, ഭവന സമുച്ചയം, ഫോറൻസിക് ലാബോറട്ടറി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. എൻഐഎയുടെ ദക്ഷിണേന്ത്യ തലവൻ ഐ ജി. സന്തോഷ് റസ്തോഗി, ഡി.ഐ.ജി കാളിരാജ് മഹേഷ്, കൊച്ചി യൂണിറ്റ് എസ്‌പി വിഷ്‌ണു എസ്. വാര്യർ തുടങ്ങിയവർ കളമശേരിയിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു































