കൊച്ചി: വയോമന്ദിരത്തിൽ തിരുവാതിര കളി കണ്ടും വഞ്ചിപ്പാട്ട് ആസ്വദിച്ചും ഓണസദ്യയുണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഓണാഘോഷം.വരാപ്പുഴ അതിരൂപതക്ക് കീഴിലുള്ള എറണാകുളം കച്ചേരിപ്പടിയിലെ ഹൗസ് ഓഫ് പ്രൊവിഡൻസിലാണ് ചതയദിനമായ വ്യാഴാഴ്ച അദ്ദേഹം പ്രായമായവർക്കൊപ്പം ആഘോഷത്തിൽ പങ്കുചേർന്നത്. സ്ഥാപനത്തിലെ കിടപ്പുരോഗികളുൾെപ്പടെ 76 അന്തേവാസികൾക്ക് ഗവർണർ ഓണക്കോടി സമ്മാനിച്ചു.അവർക്കൊപ്പം ഓണസദ്യയും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, ഡിവിഷൻ കൗൺസിലർ മനു ജേക്കബ്, തുടങ്ങിയവരും പങ്കെടുത്തു.അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം, ഫാ.മാർട്ടിൻ അഴിക്കകത്ത്, മദർ സുപ്പീരിയറും മാനേജറുമായ സിസ്റ്റർ മേരി പോൾ തുടങ്ങിയവർ സംസാരിച്ചു.

































