ആലുവ: തിരുവോണ ദിനത്തിൽ ആലുവയിൽ വൻ കഞ്ചാവ് വേട്ട. എക്സൈസിന്റെ ജില്ല സ്ക്വാഡാണ് എട്ടുകിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് വിൽപനക്കാരായ ഒഡിഷ സ്വദേശികളായ ഗോവിന്ദ് നായിക് (38), മനോജ് കുമാർ മഹപത്ര (55) എന്നിവരെ അറസ്റ്റ് ചെയ്തു. ഒഡിഷയിൽനിന്ന് തീവണ്ടി മാർഗമാണ് കഞ്ചാവ് എത്തിച്ചത്. മറ്റുചിലർക്ക് കൈമാറാൻ പമ്പുകവലയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഒഡിഷയിൽനിന്ന് വൻതോതിൽ കഞ്ചാവെത്തിച്ച് നഗരത്തിൽവെച്ച് കൈമാറുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് എക്സൈസ് സംഘം ദിവസങ്ങളായി നിരീക്ഷിക്കുകയായിരുന്നു.ജില്ല സ്ക്വാഡ് സി.ഐ എം. സജീവ് കുമാറും പാർട്ടിയും ചേർന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

































