ആലുവ: മുംബൈയിൽ പഠിക്കുന്ന മലയാളി വിദ്യാർഥിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറം പെരുമ്പിള്ളി അഷ്റഫിന്റെ മകൻ പി.എ. ഫാസിലിനെയാണ് (22) കാണാതായത്. മുംബൈ എച്ച്.ആർ കോളജ് ഓഫ് കോമേഴ്സ് ആൻഡ് ഇക്കണോമിക്സിൽ രണ്ടാംവർഷ ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് വിദ്യാർഥിയാണ്.
26ന് വൈകീട്ട് ഫാസിലിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ പിതാവും അദ്ദേഹത്തിന്റെ സഹോദരൻ അൻവറും 27ന് മുംബൈയിൽ പോയി. എന്നാൽ, താമസിക്കുന്ന വീട്ടിലോ കോളജിലോ ഫാസിലിനെ കണ്ടെത്താനായില്ല. ആരോടും പറയാതെയാണ് പോയതെന്നാണ് അറിയുന്നത്. പിതാവ് മുംബൈ കൊളാബ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

































