തെലുങ്ക് സിനിമാ രംഗത്ത് സ്ത്രീകൾ ചൂഷണത്തിന് വിധേയരാകുന്നു എന്ന് പറഞ്ഞ ശ്രീ റെഡ്ഡി നിരവധി പ്രമുഖർക്കെതിരെ രംഗത്ത് വന്നു. ടോളിവുഡ് ശ്രീ റെഡ്ഡിയ വിലക്കിയ സാഹചര്യവും ഉണ്ടായി. എന്നാൽ പിന്നീട് വിലക്ക് നീക്കേണ്ടി വന്നു. മിക്ക അഭിമുഖങ്ങളിലും ഏതെങ്കിലുമൊരു താരത്തിനെതിരെ സംസാരിക്കുകയെന്നത് ശ്രീറെഡ്ഡിയുടെ പതിവാണ്. പവൻ കല്യാൺ, നാനി തുടങ്ങിയവർക്കെതിരെ താരം മുമ്പ് സംസാരിച്ചിട്ടുണ്ട്.ഇപ്പോഴിതാ പ്രമുഖ നായികനടിമാരെക്കുരിച്ച് ശ്രീ റെഡ്ഡി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. തമന്ന, സമാന്ത എന്നിവരെക്കുറിച്ചാണ് ശ്രീ റെഡ്ഡി അപകീർത്തിപരമായി സംസാരിച്ചത്. സമാന്തയ്ക്ക് ആകർഷകമായി ഒന്നും ഇല്ലെന്ന് അഭിപ്രായപ്പെട്ട ശ്രീ റെഡ്ഡി തമന്നയുടെ വയർ നല്ലതാണ് പക്ഷെ മുഖം കാണാൻ കൊള്ളില്ലെന്നും ആധിക്ഷേപിച്ചു. നടിയുടെ വാക്കുകൾക്ക് നേരെ ഇതിനകം വിമർശനങ്ങൾ വന്നിട്ടുണ്ട്.അതേസമയം ഇതാദ്യമായല്ല നടിമാരെ അധിക്ഷേപിച്ച് ശ്രീ റെഡ്ഡി സംസാരിക്കുന്നത്. നേരത്തെ നയൻതാരയ്ക്കെതിരെയും നടി രംഗത്ത് വന്നിരുന്നു. തന്റെ കഴിഞ്ഞ കാലത്തെ കുറ്റപ്പെടുത്തുന്നവർക്ക് മുൻനിര നായികമാർക്കെതിരെ സംസാരിക്കാൻ ധൈര്യമില്ലെന്ന് പറഞ്ഞ ശ്രീ റെഡ്ഡി നയൻതാരയെയും പരാമർശിച്ചു. നയൻതാര വിവാഹം കഴിഞ്ഞതും കഴിക്കാത്തതുമായ പുരുഷൻമാരുമായി പ്രണയത്തിലായിരുന്നു, അതേക്കുറിച്ച് കമന്റ് ചെയ്യാൻ ധൈര്യമുണ്ടോ. സ്റ്റാർ ഹീറോയിനും സ്ട്രഗിളിംഗ് ഹീറോയിനും തമ്മിലുള്ള വ്യത്യാസം അതാണെന്നായിരുന്നു ശ്രീ റെഡ്ഡിയുടെ പോസ്റ്റിൽ പറഞ്ഞത്.പൊതുവെ ശ്രീ റെഡ്ഡിയുടെ വാക്കുകളോട് താരങ്ങളാരും പ്രതികരിക്കാറില്ല. ശ്രീ റെഡ്ഡിയുടെ വാക്കുകൾക്ക് വാർത്താ പ്രാധാന്യം നൽകുന്നതിനെതിരെ നടൻ പവൻ കല്യാൺ രംഗത്ത് വന്നിരുന്നു. വിവാദം സൃഷ്ടിക്കുന്നതിന് പകരം ശ്രീ റെഡ്ഡി പൊലീസിൽ പരാതി നൽകുകയാണ് വേണ്ടെന്നും ഒരിക്കൽ പവൻ കല്യാൺ പറഞ്ഞു. അന്ന് രൂക്ഷമായാണ് ശ്രീ റെഡ്ഡി ഇതിനോട് പ്രതികരിച്ചത്മൂന്ന് വിവാഹം കഴിച്ച, സ്ത്രീകളോട് ബഹുമാനമില്ലാത്ത നിങ്ങൾക്ക് അഭിപ്രായം പറയാൻ അവകാശമില്ല, നിങ്ങളെ അണ്ണ എന്നാണ് ഞാൻ വിളിച്ചിരുന്നത്, ഇനി അങ്ങനെ വിളിക്കില്ലെന്നും ശ്രീ റെഡ്ഡി തുറന്നടിച്ചു. തെലുങ്ക് സിനിമകളിൽ നിന്നും ഏറെനാളായി മാറി നിൽക്കുകയാണ് ശ്രീ റെഡ്ഡി. തിരിച്ച് വരാൻ താൽപര്യമില്ലെന്നും രാഷ്ട്രീയത്തിലേക്ക് കടക്കാൻ താൽപര്യമുണ്ടെന്നും 2019 ൽ നടി പറഞ്ഞിട്ടുണ്ട്.അടുത്തിടെ നടൻ ചിരഞ്ജീവിക്കെതിരെയും ശ്രീ റെഡ്ഡി സംസാരിച്ചു. ഭോലാ ശങ്കർ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ മകളുടെ പ്രായമുള്ള കീർത്തിയെക്കുറിച്ച് കാമം നിറഞ്ഞ സംസാരം ചിരഞ്ജീവിയുടെ ഭാഗത്ത് നിന്നും ഉണ്ടായി എന്നായിരുന്നു ആക്ഷേപം. ഇതിനെതിരെ ചിരഞ്ജീവി ആരാധകർ രംഗത്ത് വരികയുമുണ്ടായി. ടോളിവുഡിൽ ഇത്രയും വിവാദങ്ങൾ സൃഷ്ടിച്ച മറ്റൊരു താരവും അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. പ്രമുഖർക്കെതിരെ സംസാരിക്കാൻ ഭയപ്പെടുന്നവരും ഏറെയാണ്. ഇതിനിടെയാണ് മീടൂ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നത്. നിരവധി പരാതികളും ഭീഷണികളും വന്നിട്ടും നടി പിൻമാറിയില്ല.

































