മാന്നാർ : എം ഡി എം എ , കഞ്ചാവ് എന്നിവയുമായി യുവാവിനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു.
മാന്നാർ കുരട്ടിശേരി പട്ടംകോലക്കൽ അമൽ സുരേഷ് (24) ആണ് പോലീസ് പിടിയിലായത്. 12 ഗ്രാം കഞ്ചാവും ഒരു ഗ്രാം എംഡിഎംഎയും പ്രതിയുടെ കയ്യിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്നും കഞ്ചാവും എം ഡി എം എയും കൊണ്ട് വന്ന ശേഷം ബുധനൂർ, പാണ്ടനാട് , മാന്നാർ പ്രദേശങ്ങളിൽ ചില്ലറ വിൽപന നടത്തി വരുന്നയാളാണ് പ്രതി അമൽ സുരേഷ്. ബുധനൂർ പാണ്ടനാട്, മാന്നാർ പ്രദേശങ്ങളിൽ മയക്കുമരുന്ന് കച്ചവടം വ്യാപകമായ രീതിയിൽ നടക്കുന്നു എന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ബുധനൂർ ഭാഗത്ത് വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീം മാന്നാർ പോലിസ് ഇൻസ്പെക്ടർ ബി.രാജേന്ദ്രൻ പിള്ള, എസ് ഐ മാരായ അഭിരാം സി.എസ്, ബിജുക്കുട്ടൻ, ഗ്രേഡ് എസ്.ഐമാരായ ജോസി, സുദീപ്, മധുസുദനൻ, സിവിൽ പോലീസ് ഓഫീസർ ശരത് ചന്ദ്രൻ , അർഷാദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

































