റാന്നി: സമഗ്ര ശിക്ഷ കേരളം രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ (എലിമെൻററി) പദ്ധതിയിൽ ഉൾപ്പെടുത്തി സയൻസ് ഫെസ്റ്റ് നടത്തി. റാന്നി ബി.ആർ. സിയിൽ നടന്ന പരിപാടി പഴവങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോൺ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ബി.ജെ ഷിജിത അധ്യക്ഷത വഹിച്ചു. ശാസ്ത്രരംഗം ഉപജില്ലാ കോ-ഓർഡിനേറ്റർ എഫ്. അജിനി വിഷയാവതരണം നടത്തി. ബി.പി.സി ഷാജി.എ. സലാം, എച്ച്.എം. ഫോറം കൺവിനർ ഷാജി തോമസ്, വിധികർത്താക്കളായ വർഗീസ് മാത്യു, ബീനാമ്മ കോശി, സി. ആർ സി കോ -ഓർഡിനേറ്റർ റോബി റ്റി. പാപ്പൻ എന്നിവർ സംസാരിച്ചു.യുപി സ്കൂൾ വിദ്യാർത്ഥികൾക്ക് ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവും പ്രക്രിയാ ബന്ധിതവും ആക്കുന്നതിന് വിവിധങ്ങളായ ശാസ്ത്ര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് സയൻസ് ഫെസ്റ്റും സയൻസ് ക്വിസ്സും നടത്തുന്നത്. ഉപജില്ലാതല ഗവേഷണാത്മക പ്രോജക്ട് അവതരണത്തിൽ വിവിധ സ്കൂളുകളിലെ എഴാം ക്ലസ്സ് വിദ്യാത്ഥികളും അധ്യാപകരും പങ്കെടുത്തു.































