ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കർഷക പ്രതിഷേധം ശക്തമാകുകയാണ്. ഇൻഡ്യ മുന്നണി അധികാരത്തിൽ എത്തിയാൽ താങ്ങുവില നടപ്പാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇത് കർഷകർക്കുള്ള നിയമപരമായ ഉറപ്പാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കർഷക സമരത്തിൽ ഇടപെയലുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും ബലപ്രയോഗം അവസാന ആശ്രയമായിരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കർഷക മാർച്ചിന് മുന്നോടിയായി സംസ്ഥാനത്ത് ഇൻ്റർനെറ്റ് നിരോധിക്കുന്നതിന് പുറമെ റോഡുകൾ തടയാനുള്ള ഹരിയാന സർക്കാരിൻ്റെ തീരുമാനത്തിനെതിരായ ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
ചീഫ് ജസ്റ്റിസ് ജി എസ് സാന്ധവാലിയ, ജസ്റ്റിസ് ലപിത ബാനർജി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംസാരിക്കാനും ആവിഷ്‌കരിക്കാനുമുള്ള മൗലികാവകാശത്തിൽ സന്തുലിതാവസ്ഥ വേണമെന്നും അവകാശങ്ങളൊന്നും ഒറ്റപ്പെട്ടതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിളകൾക്ക് എംഎസ്പി ഉറപ്പുനൽകുന്നതിനുള്ള നിയമം കൊണ്ടുവരുന്നതുൾപ്പെടെയുള്ള തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ സംയുക്ത കിസാൻ മോർച്ചയുടെയും കിസാൻ മസ്ദൂർ മോർച്ചയുടെയും ആഹ്വാനപ്രകാരം ആയിരക്കണക്കിന് കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

കർഷകർ പ്രതിഷേധവുമായി ഇവിടേക്ക് എത്തിയ ട്രക്കുകളും ട്രാക്‌ടറുകളും പോലീസ് പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട് ഡ്രോണുകൾ വഴി പ്രതിഷേധക്കാരുടെ നീക്കങ്ങൾ പോലീസ് നിരന്തരം നിരീക്ഷിച്ചുവരികയാണ്. ഹരിയാന ഭാഗത്ത് നിന്നുള്ള കർഷകരും ശംഭു അതിർത്തിയിലേക്ക് നീങ്ങാൻ തുടങ്ങിയിട്ടുണ്ട്. പഞ്ചാബിലും ഹരിയാനയിലുമായി രണ്ടായിരത്തി അഞ്ഞൂറോളം ട്രാക്‌ടറുകൾ മാർച്ചിനായി അണിനിരത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രതിഷേധം ഡൽഹിയിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് പോലീസ് ഒരുക്കിയിരിക്കുന്നത്