കോട്ടയം: എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രക്ക് നഗരത്തിൽ വൻ സ്വീകരണം. തിരുനക്കര പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ഉദ്ഘാടന സമ്മേളനം എൻഡിഎ കൺവീനർ ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ പി.സി ജോർജ് ആമുഖ പ്രസംഗം നിർവഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആയിരങ്ങൾ പങ്കെടുത്ത പദയാത്ര സംക്രാന്തിയിൽ സമാപിച്ചു.
വിവിധ പാർട്ടികളിൽ നിന്നും പുതുതായി ബിജെപിയിൽ ചേർന്നവരെ കെ.സുരേന്ദ്രൻ സ്വീകരിച്ചു. എൻഡിഎയുടെ മുഴുവൻ നേതാക്കളും ജാഥാ ക്യാപ്റ്റനൊപ്പം പദയാത്രയിൽ പങ്കെടുത്തു. ബിജെപി ദേശീയ നിർവാഹസമിതി അംഗം പി കെ കൃഷ്ണദാസ്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജി തങ്കപ്പൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണൻ, ബിജെപി സംസ്ഥാന വ്യക്താക്കളായ അഡ്വ. നാരായണ നമ്പൂതിരി, അഡ്വ. ടി.പി സിന്ധുമോൾ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.































