തൃപ്പൂണിത്തുറ: ശ്രീരാമ ദേവസ്വം പടിഞ്ഞാറേ നട നന്ദനം വീട്ടിൽ റിട്ട. സംസ്കൃതാധ്യാപകൻ ടി.സി. കൃഷ്ണപൈ (80) നിര്യാതനായി. തൃപ്പൂണിത്തുറ ജി.എസ്.ബി സമാജം സ്ഥാപക കമ്മിറ്റി മെംബറും തൃപ്പൂണിത്തുറ ശ്രീരാമ ദേവസ്വം മുൻ പ്രസിഡൻറും എസ്.എൽ.പുരം ശ്രീരാഘവേന്ദ്ര വിദ്യാലയ മാനേജിങ് കമ്മിറ്റി അംഗവുമായിരുന്നു.
ഭാഗവതം ആധ്യാത്മിക പ്രഭാഷകനും പൊതുപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു. ഭാര്യ: പരേതയായ രാധാമണി. മക്കൾ: ലത (കെ.എസ്.ആർ.ടി.സി), രമ (ടി.ഡി.എച്ച്.എസ്, ആലപ്പുഴ), വേണുഗോപാൽ (ശ്രീലക്ഷ്മി സ്റ്റോഴ്സ്), ഹരി (ജി.പി.എസ് കൺസൾട്ടിങ് കമ്പനി). മരുമക്കൾ: പരേതനായ കൃഷ്ണപൈ, ശ്രീകേഷ് (ഫെഡറൽ ബാങ്ക്), സജിത (ശ്രീനിധി ടെക്സ്റ്റൈൽസ്), അനിത (സെൻറ് തെരേസാസ് സി.ജി.എച്ച്.എസ്.എസ്).






























