കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നു. കഴിഞ്ഞ 53 വർഷക്കാലമായി ഉമ്മൻചാണ്ടിയായിരുന്നു ഈ നിയോജക മണ്ഡലത്തിൽ നിന്നും ജനങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി,പുതുപ്പള്ളിക്കാർക്ക് അത്രമാത്രം സ്വീകാര്യൻ ആയിരുന്നു ഉമ്മൻചാണ്ടി, അദ്ദേഹത്തിൻ്റെ മരണശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മൻ ഈ നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടുകയാണ്.തുടർച്ചയായി 53 വർഷക്കാലം പിതാവിന് പുതുപ്പള്ളിക്കാർ നൽകിയ സ്നേഹം തനിക്കും ലഭിക്കുമെന്നാണ് ചാണ്ടി ഉമ്മന്റെ പ്രതീക്ഷ.എന്നാൽ ഇടതുപക്ഷം കഴിഞ്ഞതവണ ഉമ്മൻചാണ്ടിക്കെതിരെ മത്സരിപ്പിച്ച ജെയ്ക് സി.തോമസിനെയാണ് ചാണ്ടിക്ക് എതിരാളിയായി മത്സരിക്കുന്നത്, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെയ്ക് സി.തോമസ് 9.044 വോട്ടുകൾക്കാണു പരാജയപ്പെട്ടത്, ഇടതുപക്ഷം പുതുപ്പള്ളിയിൽ വികസനമാണ് പ്രചാരണ ആയുധമാക്കുന്നത്.കഴിഞ്ഞ 53 വർഷക്കാലവും പുതുപ്പള്ളിയുടെ വികസനത്തിന് ഒരു കാര്യവും ഉമ്മൻചാണ്ടി ചെയ്തില്ല എന്നാണ് ഇടതുപക്ഷത്തിന്റെ പ്രചാരണ ആയുധം. ഇടതു സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും പുതുപ്പള്ളിയിൽ നടക്കുക എന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.ഇരു മുന്നണികളും. ശക്തമാകുന്ന പ്രചരണ തന്ത്രങ്ങളാണ് പുതുപ്പള്ളിയിൽ ഇറക്കുന്നത്. ബിജെപിയും മത്സര രംഗത്തുണ്ട്.അവരും പ്രചരണത്തിന് പിന്നിലല്ല, ഈ മാസം 30 നും സെപ്റ്റംബർ ഒന്നിനുമായി ആറ് പഞ്ചായത്തുകളിൽ ജനകീയമുന്നേറ്റത്തോടെയുള്ള പ്രചരണം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തും മന്ത്രിമാരും നേതാക്കളും പങ്കെടുക്കുന്ന 10 വീതം കുടുംബയോഗങ്ങൾ 182 ബൂത്തുകളിലായി നടക്കും,ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന സംഘടനാരീതിയാണ് നടക്കുക എന്ന് സിപിഐഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് മുന്നണികൾ,

































