അയോധ്യയിൽ ശ്രീരാമ പ്രതിഷ്ട പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ച കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനവുമായി സമസ്തയുടെ മുഖപത്രം കോൺഗ്രസ് അയോധ്യയിൽ കാൽ കുത്തുമോയെന്ന ചോദ്യചിഹ്നവുമായി ഡിസംബർ 27ന് സുപ്രഭാതം പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് ബിജെപി സർകാരിന്റെ ക്ഷണം സ്വീകരിച്ചു അയോധ്യയിൽ എത്തുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ സമസ്തയുടെ ജിഹ്വയായ സുപ്രഭാതം ആഞ്ഞടിച്ചിരിക്കുന്നത്
അയോധ്യയിലെ ശ്രീരാമ പ്രതിഷ്ട പരിപാടിയിൽ പങ്കെടുക്കില്ലെന്നു തുറന്നു പറഞ്ഞ സിപിഎം അഖിലേൻഡ്യ സെക്രടട്ടറി സീതാറാം യെച്ചുരിയുടെ ആർജവം മാതൃകയാക്കണമെന്ന് എഡിറ്റോറിയലിൽ കോൺഗ്രസിനെ സമസ്ത മുഖപത്രം ഉപദേശിക്കുന്നുമുണ്ട് കോൺഗ്രസിനെതിരെ അതിരൂക്ഷ വിമർശനവുമായി രാമക്ഷേത്ര വിഷയത്തിൽ സമസ്ത രംഗത്തുവന്നത് ഘടക കക്ഷിയായ മുസ്ലിം ലീഗിനെയും വെട്ടിലാക്കിയിട്ടുണ്ട്.

































