യുഎസിലെ കാലിഫോർണിയയിലെ ബൈക്കർ ബാറിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിരമിച്ച എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനാണ് വെടിവെച്ചതെന്ന് ഡെയ്‌ലി മെയിൽ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. അതേസമയം സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിൽ പ്രതി കൊല്ലപ്പെട്ടതെന്നും പോലീസ് അറിയിച്ചു.
വെടിയേറ്റ ആറുപേരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊത്തം 11 പേർക്ക് വെടിയേട്ടിട്ടുണ്ട്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കില്ല. വിരമിച്ച ഉദ്യോഗസ്ഥനും ഭാര്യയും തമ്മിലുള്ള ഗാർഹിക സംഘർഷത്തിൽ നിന്നാണ് വെടിവയ്പ്പുണ്ടായതെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട്

































