ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കാതല്‍ സിനിമക്ക് എതിരെ ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. പ്രസ്തുത സിനിമ സഭയെ അപമാനിക്കുന്നതാണ് എന്നാണ് മാര്‍ തോമസ് തറയില്‍ പറയുന്നത്. കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് വച്ച് നടന്ന നസ്രാണി യുവശക്തി സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭയെ അപമാനിക്കുന്ന ചിത്രങ്ങള്‍ക്ക് മെച്ചപ്പെട്ട നിര്‍മാതാക്കളെ ലഭിക്കുന്നു എന്നും സ്വവര്‍ഗരതിയെ മഹത്വവത്കരിക്കുന്ന സിനിമയില്‍ എന്തുകൊണ്ട് എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികളായെന്നും ആണ് മാര്‍ തോമസ് തറയിലിന്റെ ചോദ്യം. കാതല്‍ സിനിമയുടെ കഥാപശ്ചാത്തലം ക്രൈസ്തവ ദേവാലയങ്ങള്‍ ആയതിലും മാര്‍ തോമസ് തറയില്‍ വിമര്‍ശനം ഉന്നയിച്ചു.
ഇക്കഴിഞ്ഞ നാളില്‍ മമ്മൂട്ടി അഭിനയിച്ച ഒരു സിനിമയില്‍ കഥാപാത്രങ്ങളെല്ലാം ക്രിസ്ത്യാനികളായത് എന്തുകൊണ്ടാണ് എന്നാണ് മാര്‍ തോമസ് തറയില്‍ ചോദിക്കുന്നത്. അതിന് ഒറ്റ കാര്യമെ ഉള്ളൂ, നമ്മളെ അപമാനിക്കാനൊന്നും ചെയ്തതല്ല എന്നും വേറെ ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലത്തില്‍ ആ സിനിമയെടുത്തിരുന്നെങ്കില്‍ അത് തിയേറ്റര്‍ കാണുകയില്ലായിരുന്നു എന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
ക്രൈസ്തവരുടെ സഹിഷ്ണുതയും നന്മയും ചൂഷണം ചെയ്യുകയാണ്. നമ്മുടെ സംസ്‌കാരത്തെ ആക്രമിക്കുന്ന പരിശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ജാഗ്രത വേണം എന്നും മാര്‍ തോമസ് തറയില്‍ ആഹ്വാനം ചെയ്തു. അതേസമയം മാധ്യമങ്ങള്‍ക്കെതിരേയും മാര്‍ തോമസ് തറയില്‍ രംഗത്തെത്തി. സഭയെ മാധ്യമങ്ങള്‍ ഇരുട്ടിന്റെ മറവില്‍ നിര്‍ത്തുകയാണ് എന്നും സഭയുടെ നന്മകള്‍ മാധ്യമങ്ങള്‍ പറയുന്നില്ല എന്നും മാര്‍ തോമസ് കൂട്ടിച്ചേര്‍ത്തു.

സിനിമയിലെ സ്വവര്‍ഗാനുരാഗ പ്രണയവും കഥാപാത്രങ്ങളെ ക്രിസ്ത്യാനികളായി അവതരിപ്പിച്ചതിനെതിരെയുമായിരുന്നു കാസയുടെ വിമര്‍ശനം. മമ്മൂട്ടിയെ അഹമ്മദ് കുട്ടി എന്ന് വിശേഷിപ്പിച്ചായിരുന്നു കാസ കാതലിനെതിരെ രംഗത്തെത്തിയത്. അതിനിടെ സംവിധായകന്‍ ജിയോ ബേബിയുടെ ധാര്‍മ്മികമൂല്യങ്ങള്‍ ചോദ്യംചെയ്ത് അടുത്തിടെ ഫാറൂഖ് കോളേജിലെ പരിപാടിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതും വലിയ വിവാദമായിരുന്നു.