മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പ്രശംസിച്ച് ബിജെപി എംപി വരുണ്‍ ഗാന്ധി വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഒരു യഥാര്‍ഥ നേതാവ് എടുക്കില്ലെന്നായിരുന്നു വരുണ്‍ ഗാന്ധിയുടെ പരാമര്‍ശം. 1971ലെ യുദ്ധത്തില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വിജയം ചൂണ്ടിക്കാട്ടിയായിരുന്നു എംപിയുടെ പ്രശംസ. വരുണ്‍ ഗാന്ധി അടുത്തിടെ ബിജെപി യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് കോണ്‍ഗ്രസുമായി അടുക്കുന്നതുകൊണ്ടാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇതിനിടെയാണ് ഇന്ദിര ഗാന്ധിയെ പ്രശംസിച്ച് ബിജെപി എംപി രംഗത്തെത്തിയത്
1971ലെ യുദ്ധത്തിലെ ഇന്ത്യയുടെ ചരിത്രവിജയത്തെ തുടര്‍ന്ന് അന്നത്തെ കരസേനാ മേധാവി ജനറല്‍ സാം മനേക്ഷയ്ക്ക് തന്റെ മുത്തശ്ശിയായ ഇന്ദിര ഗാന്ധി എഴുതിയ കത്ത് വരുണ്‍ ഗാന്ധി പങ്കുവച്ചു.
‘ഒരു യഥാര്‍ത്ഥ നേതാവിന് മുഴുവന്‍ ടീമും വിജയിക്കുമെന്നും, എപ്പോള്‍ വിശാലഹൃദയരാകണമെന്നും ക്രെഡിറ്റ് ഒരാള്‍ മാത്രം എടുക്കരുതെന്നും അറിയാം,’ എംപി പറഞ്ഞു.
‘ഈ ദിവസം മുഴുവന്‍ ഇന്ത്യയും ഈ രണ്ട് മഹത്തായ ഇന്ത്യന്‍ നിധികളെയും അഭിവാദ്യം ചെയ്യുന്നു’, ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് കാരണമായ വിജയത്തെ അനുസ്മരിച്ചുകൊണ്ട് വരുണ്‍ ഗാന്ധി എഴുതി.
കഴിഞ്ഞ മാസം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ബന്ധുക്കളായ വരുണ്‍ ഗാന്ധിയും ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ വെച്ച് ഒരു ഹ്രസ്വ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ കൂടിക്കാഴ്ചയുടെ രാഷ്ട്രീയ പ്രാധാന്യം ഇരു നേതാക്കളും തള്ളിക്കളഞ്ഞെങ്കിലും ഇതിന്റെ രാഷ്ട്രീയ ഉദ്ദേശ്യങ്ങളെക്കുറിച്ച് ചില കോണുകളില്‍ ചര്‍ച്ച ഉയര്‍ന്നു.
ഈ വര്‍ഷം സെപ്റ്റംബറില്‍ യുപി സര്‍ക്കാരിനെ വരുണ്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. അമേത്തിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയുടെ ലൈസന്‍സ് ഒരു രോഗിയുടെ മരണത്തെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയായിരുന്നു ഇത്. പേരിനോടുള്ള നീരസം ജനങ്ങളുടെ ജോലി നശിപ്പിച്ചാകരുതെന്നായിരുന്നു പ്രതികരണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് വരുണ്‍ ഗാന്ധി യോഗി സര്‍ക്കാരിനെതിരായ എതിര്‍പ്പ് പ്രകടിപ്പിച്ചത്.

































