കേരളത്തിന് 1404.50 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. ഉത്സവകാല അധിക നികുതി വിഹിതമായാണ് കേന്ദ്രം തുക അനുവദിച്ചത്. അടിസ്ഥാന വികസനത്തിനും സാമൂഹിക ക്ഷേമ പദ്ധതികൾക്കുമായാണ് തുക വിനിയോഗിക്കേണ്ടത്.
പുതുവർഷ-ഉത്സവസീസൺ കണക്കിലെടുത്താണ് തുക അനുവദിച്ചിരിക്കുന്നതെന്ന് ധനമന്ത്രാലയത്തിന്‍റെ അറിയിപ്പ്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കുന്ന നികുതി വിഹിതത്തില്‍ ഒരു ഇന്‍സ്റ്റാള്‍മെന്‍റ് കൂടി അനുവദിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ജനുവരി മാസത്തില്‍ എല്ലാ സംസ്ഥാനത്തിനും വിഹിതം നല്‍കേണ്ടതാണ്. അതിന്‍റെ ഉത്തരവ് ഇതിനകം വന്നതാണ്. അതിന് പുറമെയാണ് ഒരു ഇന്‍സ്റ്റാള്‍മെന്‍റ് കൂടി എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം.ഉത്തര്‍പ്രദേശിനാണ് നികുതി വിഹിതമായി ഏറ്റവും കുടുതല്‍ തുക അനുവദിച്ചത്. 13088 കോടി രൂപ യുപി സര്‍ക്കാരിന് ലഭിക്കും.

































