റാന്നി : ലോക ഭിന്നശേഷി മാസത്തിൽ റാന്നി ബി ആർ.സി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി റാന്നി സെൻറ് തോമസ് കോളേജും . ശയ്യാവലംബികളായ കുട്ടികൾക്ക് വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന സഹായങ്ങൾ ഉറപ്പാക്കാൻ ഉള്ള പരിപാടികൾക്കാണ് തുടക്കമായത്.ആദ്യ പ്രവർത്തനം എന്ന നിലയിൽ ഡയപ്പർ ബാങ്ക് തുറന്നു .ആഘോഷവേളകളിലും മറ്റും കുട്ടികൾ സ്പോൺസർ ചെയ്യുന്ന ഡയപ്പറുകൾ ശേഖരിച്ച് റാന്നി ബി.ആർ.സി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടികളുടെ വീടുകളിൽ എത്തിക്കുന്നതാണ് പരിപാടി.കോളേജ് അങ്കണത്തിൽ പ്രിൻസിപ്പൽ സ്നേഹ എല്‍സി ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു.കോളേജ് മാനേജർ സന്തോഷ് തോമസ് അധ്യക്ഷത വഹിച്ചു. ബി.പി.സി ഷാജി എ.സലാം പ്രവർത്തന പദ്ധതി വിശദീകരിച്ചു.എൻഎസ്.എസ് പ്രോഗ്രാം ഓഫീസർമാരായ രഞ്ജി ജോസഫ് ,ദിവ്യ ജെയിംസ് എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിമാരായ സോളി മേരി സോജൻ ,അലൻ ജോസ് ,റാന്നി ബിആർസിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ മാരായ ഹിമ മോൾ സേവിയർ ,സീമ എസ് .പിള്ള ,വിഞ്ചു . വി .ആർ എന്നിവർ സംസാരിച്ചു. വിവിധ സമൂഹിക അക്കാദമിക പ്രവർത്തനങ്ങളിൽ സഹകരിക്കാൻ ബി.ആർ.സിയും കേളേജും ഉടമ്പടിയിൽ ഏർപ്പെട്ടു.

































