മുഖ്യമന്ത്രി പിണറായി വിജയനെയും എസ്എഫ്ഐയെയും രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കാലിക്കറ്റ് സർവകലാ ശാലയിൽ താൻ ഒരു പ്രതിഷേധവും കണ്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കാറിനടുത്ത് എത്തിയാൽ ഇനിയും പുറത്തിറങ്ങും. കാറിൽ തട്ടാൻ ആരെയും അനുവദിക്കില്ല. എസ്എഫ്ഐ ഭീഷണി കണ്ട് പേടിക്കില്ല. എസ്എഫ്ഐടെ പ്രതിഷേധം കണ്ട് ഭയക്കുന്നയാളല്ല താൻ. നടക്കുന്നത് ശ്രദ്ധ തിരിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണെന്നും ഗവർണർ ആരോപിച്ചു.
മുഖ്യമന്ത്രി വാടകയ്ക്കെടുത്ത ക്രിമിനലുകളാണ് പ്രതിഷേധിക്കുന്നത്. മുഖ്യ മന്ത്രി സ്പോൺസർ ചെയ്യുന്ന അതിക്രമമാണ് കാമ്പസിനുള്ളിൽ അരങ്ങേറു തന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി
സർവകലാശാലയിൽ ആരെ നിയമിക്കുന്നുവെന്ന് ചോദിക്കാൻ അവർ ആരാ ണ്. നിയമനത്തിന് പട്ടിക മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കൂടി വന്നു. പ ല ഇടങ്ങളിൽ നിന്ന് എനിക്ക് നിർദേശം വരും. ഏത് സ്വീകരിക്കണമെന്ന് എ ന്റെ വിവേചനാധികാരമാണ്. അത് ചോദിക്കാൻ ഇവർ ആരാണ്?.
ഇന്ത്യൻ പ്രസിഡൻ്റിന് മാത്രമാണ് ഞാൻ ഉത്തരം നൽകേണ്ടത്. കേരളത്തിൽ നിരവധി പ്രാചീന ക്ഷേത്രങ്ങൾ ഉണ്ട്. അതും കാവി വത്കരണമാണോ?. ഖുർ ആൻ പ്രകാരം കണ്ണിന് ഏറ്റവും നല്ല നിറം കാവിയാണെന്നും അദ്ദേഹം പറഞ്ഞു.
































