എൺപതു ദിവസമായി മണിപ്പൂർ കത്തിക്കൊണ്ടിരിക്കുന്നു.ഇവിടെ ഭരണസംവിധാനങ്ങൾ നോക്കുകുത്തിയോ, മേയ് മൂന്നിന് മണിപ്പൂരിലെ കാങ് പോക് പി ജില്ലയിൽ മൂന്നു സ്ത്രീകളുടെ വസ്ത്രാക്ഷേപം നടന്നതിന്റെ അതിഭീകരമായ ഒരു വീഡിയോ കഴിഞ്ഞ ദിവസം സമുഹ മാധ്യമങ്ങളിൽ പ്രചരിച്ചു. സ്ത്രീകളെ കിലോമീറ്ററുകളോളം നഗ്നരായി നടത്തി.അങ്ങനെ ഒട്ടനവധി ക്രൂരകൃത്യങ്ങൾ .ഈ സംസ്ഥാനത്ത് ഇന്നും നടക്കുന്നു. കലാപം തുടരുകയാണ്. ഭൂരിപക്ഷമുള്ള മെയ്തേയ് സമുദായത്തിന് മണിപ്പൂർ ഹൈക്കോടതി ഗോത്ര പദവി നൽകിയതാണ് സംസ്ഥാനത്തെ കലാപത്തിലേക്കു നയിച്ചത്. ന്യൂനപക്ഷ മായ കുക്കി സമുദായത്തിനുള്ള അതേ സാമ്പത്തികാനുകൂല്യങ്ങളും സർക്കാർ ജോലികളിലും വിദ്യാഭ്യാസത്തിലുമുള്ള സംവരണവും ഇതോടെ മെയ്തി സമുദായത്തിനും ലഭിക്കുമെന്നായി. കുക്കികൾ കുടുതലായി താമസിക്കുന്ന മലനിരകളിൽ മെയ് തേയ് വിഭാഗത്തിന് ഭൂമി വാങ്ങാനും കഴിയുമായിരുന്നു. എന്നാൽ ഈ തീരുമാനം പിന്നീട് സുപ്രീം കോടതി സ്റ്റേ ചെയ്തു.മണിപ്പൂർ ഹൈക്കോടതി ഉത്തരവിനെതിരെ കുക്കി വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയിരുന്നു. ആ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷംമാണ് ഇന്നും മണിപ്പൂരിൽ തുടർന്നുകൊണ്ടിരിക്കുന്നത്. കലാപം ഇതിനോടകം നൂറ്റമ്പതോളം പേരുടെ ജീവനെടുത്തു പതിനായിരക്കണക്കിന് ആളുകൾക്ക് വീടുവിട്ട് പോകേണ്ടി വന്നു മേയ് മൂന്നു മുതൽ മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തി വാർത്തകൾ ശരിയണെങ്കിൽ നിരവധി പെൺകുട്ടികൾ ക്രൂരമായ പീഡനങ്ങൾക്കും ഇരയായിട്ടുണ്ട്, അതിനും മാത്രം നിയമവ്യവസ്ഥ അവിടെ തകർന്നിരിക്കുന്നു. രാജ്യത്തിൻെറ ഭരണഘടനയുടെ 14 -ാം അനുച്ഛേദം പ്രകാരമുള്ള തുല്യനീത അവിടെ നടപ്പിലാക്കണം. മണിപ്പൂർ സംസ്ഥാനത്തിന്റെ ഭരണകൂടം ഉണർന്ന് പ്രവർത്തിച്ച് ഇവിടെ സമാധാനവും, നിയമവ്യവസ്ഥയും സംരക്ഷിക്കുന്നതിന് വേണ്ടി രാജ്യത്തിൻെറ ഭരണഘടന മൂല്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് അക്രമം അടിച്ചമർത്തണം. എന്നാൽ മാത്രമേ മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ കഴിയും. പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്.

































