രാജ്യത്ത് 100 വെബ് സൈറ്റുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. നിക്ഷേപ, വായ്പ് തട്ടിപ്പുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിദേശരാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള സൈറ്റുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരിക്കുന്നത്. ലോൺ അപ്പുമായി ബന്ധപ്പെട്ട് നിരവധി കുടുങ്ങിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ നടപടി.
സ്ത്രീകളെയും തൊഴിൽ ഇല്ലാത്തവരേയും യുവാക്കളേയും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരേയും ലക്ഷ്യമിട്ടാണ് ഇത്തരം ആപ്പുകൾ തട്ടിപ്പ് നടത്തിയിരുന്നതെന്ന് ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്‍റർ അറിയിച്ചു. അന്വേഷണത്തിലൂടെ തട്ടിപ്പു നടത്തുന്ന ആപ്പുകൾ കണ്ടെത്തിയാണഇ് നിരോധനം.
അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കാന്‍ നിരവധി അക്കൗണ്ടുകളുമായി ഈ വെബ്സൈറ്റുകള്‍ ബന്ധിപ്പിച്ചിരിക്കുന്നതായി കണ്ടെത്തി. ഒരു അക്കൗണ്ടില്‍ നിന്ന് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി അന്വേഷണ ഏജന്‍സികളെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയിരുന്നത്.
തുടര്‍ന്ന് പണം ക്രിപ്റ്റോ കറന്‍സിയിലേക്ക് മാറ്റി തട്ടിയെടുക്കുന്ന രീതിയാണ് ഇത്തരം സൈറ്റുകള്‍ നടപ്പാക്കി വന്നിരുന്നത്. ഇത്തരം സൈറ്റുകള്‍ രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.































