ലേഡീസ് ടെയ്ലറിങ് കടയിൽ നിന്ന് മൂന്നുപവൻ സ്വർണവും 5000 രൂപയും കവർന്ന കേസിൽ അസം സ്വദേശി പിടിയിൽ. അസം നൗഗാവ് സ്വദേശി മെഹ്ഫൂസ് അഹമ്മദി (23) നെയാണ് പിടികൂടിയത്
കഴിഞ്ഞ മാസം 30 നാണ് പ്രതി മോഷ്ണം നടത്തിയത്. രാവിലെ 8.30 ന് കടയുടമ കട തുറന്ന ശേഷം സ്വർണവും പണവും അടങ്ങിയ ബാഗ് കടയിൽവെച്ച് തൊട്ടടുത്ത വീട്ടിലേക്ക് പോയ സമയത്താണ് മോഷ്ണം നടത്തിയത്. തിരിച്ചെത്തിയ കടയുടമ ബാഗ് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
മോഷ്ടിച്ച പണം പ്രതിയിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മോഷണക്കേസിൽ രണ്ടുമാസത്തെ തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് പ്രതി വീണ്ടും മോഷ്ടിച്ചത്.































