കൊല്ലം: അച്ചൻകോവിൽ കോട്ടവാസൽ ഭാഗത്ത് വനത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. പഠനയാത്രയ്ക്ക് പോയ 32 വിദ്യാർഥികളും രണ്ട് അധ്യാപകരുമായിരുന്നു വനത്തിൽ കുടുങ്ങിയത്. രക്ഷപ്പെടുത്തിയ വിദ്യാർഥികൾക്ക് ആരോ ഗ്യപ്രശ്‌നങ്ങളില്ലെന്നും അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാത്രിയോടെയാണ് സംഘം കുടുങ്ങിക്കിടക്കുന്ന വിവരം അധികൃതർ അറിയുന്നത്. തുടർന്ന്, വനംവകുപ്പും പോലീസും ഇവരെ പുറത്തെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചെങ്കിലും കനത്ത മഴ മൂലം രക്ഷാപ്രവർത്തനത്തിന് തടസംനേരിട്ടിരുന്നു.































