എടത്വ : കഴിഞ്ഞ 40 വർഷത്തിലധികമായി മത്സ്യതൊഴിലാളിയായ ആനപ്രമ്പാൽ തെക്ക് അഞ്ചുമനയ്ക്കൽ എൻ.എസ് വിജയൻ(62) കുഴഞ്ഞു വീണ് മരിച്ചു. സംസ്കാരം നാളെ (4/12/2023) ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ.
ഇന്നലെ മീൻ പിടിക്കാൻ നദിയിൽ ഇട്ടിരുന്ന വല എടുക്കാനായി ഇന്ന് പുലർച്ചെ എഴുന്നേറ്റ് ചായ കുടിച്ച് പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് ദേഹാസ്വസ്ഥം അനുഭവപ്പെട്ട് മുറ്റത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. ഇത് കണ്ട ഭാര്യ സരളമ്മ നിലവിളിച്ചപ്പോൾ ഓടിയെത്തിയ അയൽവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിചെങ്കിലും മരണപ്പെട്ടു.മക്കൾ:സന്ധ്യ, ധന്യ.മരുക്കൾ: സുഭാഷ്, സജയൻ































