നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അന്തിമ ഘടത്തിലേക്ക് കടക്കുമ്പോൾ കനത്ത തിരിച്ചടിയാണ് കോൺഗ്രസിന് നേരിടേണ്ടി വരുന്നത്. 4 ൽ 3 സംസ്ഥാനങ്ങളിലും ബിജെപി വൻ മുന്നേറ്റമാണ് നടത്തുന്നത്. തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് ആശ്വസം. മധ്യപ്രദേശിൽ തുടർ ഭരണം ഉറപ്പായിരിക്കുകയാണ്, രാജസ്ഥാനിലും മിസോറാമിലും ബിജെപി കേവല ഭൂരിപക്ഷം മറികടന്ന് മുന്നേറുകയാണ്.
മധ്യപ്രദേശിൽ 230 സീറ്റിൽ 116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. എന്നാൽ ബിജെപി 161 സീറ്റിലാണ് തങ്ങളുടെ ഭൂരിപക്ഷം ഉയർത്തിയിരിക്കുന്നത്. ഛത്തീസ്ഗഢിൽ 90 ൽ 53 സീറ്റുകളിലും രാജസ്ഥാനിൽ 199 ൽ 113 ഭീരിപക്ഷത്തോടെ വ്യക്തമായ ലീഡാണ് ബിജെപി മുന്നോട്ടു വച്ചിരിക്കുന്നത്. തെലങ്കാനയിൽ കോൺഗ്രസ് 66 , ബിആർസ് 39, ബിജെപി 10 എന്നിങ്ങനെയാണ് ലീഡ് നില.































