നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട ഫല സൂചനകൾ പുറത്ത്. മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി, തെലങ്കാനയില്‍ കോണ്‍ഗ്രസും ഛത്തീസ്ഗഢില്‍ ഇരു മുന്നണികലും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നതായാണ്.
മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇവിടെ ബിജെപി 133 ഇടത്താണ് ലീഡ് ചെയ്യുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്‍റെ കമല്‍നാഥ് ഛിന്ദ് വാഡയില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ ബിജെപിയുടെ ശിവ രാജ് സിങ് ചൗഹാന്‍ ബുധ്‌നിയിലും പ്രഹ്‌ളാദ് സിങ് പട്ടേല്‍ നര്‍സിങ്പൂരിലും കൈലാഷ് വിജയ് വര്‍ഗിയ ഇന്‍ഡോര്‍- ഒന്നിലും ലീഡ് ഉയര്‍ത്തുന്നു. അതേസമയം ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ദതിയയില്‍ പിന്നിലാണ്.
കോൺഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാനില്‍ 199 നിയോജക മണ്ഡലങ്ങളാണ് ഉള്ളത്. നൂറ് സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപി 105 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് ടോങ്കില്‍ പിന്നിലാണ്. മുഖ്യമന്ത്രി അശോക് ഗെലോട്ട് സര്‍ദാര്‍പുരയില്‍ ലീഡ് ചെയ്യുന്നു. ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധ്യ ഝല്‍റാപട്ടണയില്‍ മുന്നിട്ടു നില്‍ക്കുന്നു.
തുടക്കം മുതലേ കോണ്‍ഗ്രസാണ് ഇവിടെ ലീഡ് ചെയ്തുകൊണ്ടിരിക്കുന്നത്. ബിആര്‍എസ് രണ്ടാമതും ബിജെപി മുന്നാമതുമാണ്.
ഛത്തീസ്ഗഢില്‍ തുടക്കത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയിരുന്നെങ്കിലും രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.