കേരളത്തിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്ത് മത്സരിക്കുകയല്ല തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യ പുരോഗതിക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ബിജെപി ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ച തടയാന്‍ അകത്തും പുറത്തും പല ശക്തികളും ശ്രമിക്കുന്നുണ്ടെന്നും ഈ വെല്ലുവിളികളെ തടയാൻ ബിജെപിക്ക് ശക്തിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. . ബിജെപിയുടെ പൂര്‍വ്വകാല പ്രവര്‍ത്തകരുടെ സംഗമം കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം, ഹമാസ് ഭീകരസംഘടനയാണെന്ന് സാമാന്യബോധമുള്ളവർക്കൊക്കെ മനസിലാകും. ഇതൊരു രാഷ്ട്രീയവിഷയമല്ല. ഭീകരവാദത്തെ എതിർക്കാനാണ് എൻഡിഎയുടെ ഭീകരവിരുദ്ധ സദസാണെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു

































