ആറന്മുള: ചെറുകിട ജലസേചന വിഭാഗം പത്തനംതിട്ട ആറന്മുള സെക്ഷനു കീഴിൽ 30 -1- 1992 മുതൽ താൽക്കാലിക ജീവനക്കാരനായി ജോലി നോക്കിയ ആറന്മുള ഇടശ്ശേരി മലയിൽ കല്ലുകാലയിൽ വീട്ടിൽ കെ.റ്റി യശോധരനെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്നും അനുകൂല വിധിയുണ്ടായിട്ട് 6 വർഷങ്ങൾ കഴിയുന്നു. ചെറുകിട ജലസേചന വകുപ്പിനു കീഴിൽ 1-1-2001 മുതൽ പത്തു വർഷ സർവീസ് പൂർത്തീകരിച്ചവരും അഞ്ഞൂറ് ഹാജർ ഉള്ളവരുമാകുന്ന എച്ച്.ആർ ജീവനക്കാരെ എസ്.എൽ.ആർ ആയി പരിഗണിച്ച് ഉദ്യോഗക്കയറ്റം നൽകുവാൻ 16 – 1- 2013 ൽ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവിൽ പറയുന്ന എല്ലാ യോഗ്യതകളും ഉണ്ടായിട്ടും യശോധരൻ തഴയപ്പെടുകയും ഇതിനെ തുടർന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ കേസ് കൊടുക്കുകയും ചെയ്യ്തിരുന്നു .2017-ൽ കോടതി മുൻകാല പ്രാബല്യ ആനുകൂല്യങ്ങളോട് കൂടി യശോധരനെ എസ്.എൽ.ആർ ആയി മൂന്ന് മാസത്തിനുള്ളിൽ പരിഗണിക്കുവാൻ സംസ്ഥാന ജലസേചനവും ഭരണവും ചീഫ് എഞ്ചിനീയറോട് കോടതി നിർദ്ദേശിച്ചിരുന്നു.
എന്നാൽ കോടതി ഉത്തരവ് യഥാസമയം നടപ്പിലാക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ തയ്യാറാകാതെ വരുകയും ചെയ്തതിന്റെ ഫലമായി 58 വയസ് തികഞ്ഞ കാരണത്താൽ ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥ കാരണം യശോധരന് ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല . അവിടെയും അർഹതപ്പെട്ട നീതി യശോധരന് നിഷേധിക്കപ്പെടുകയായിരുന്നു. കോടതി അനുവദിച്ച മുൻകാല പ്രാബല്യം അനുസരിച്ചുള്ള ശമ്പള കുടിശിക ബന്ധപ്പെട്ടവർ വിട്ടു നൽകാത്തതിനെ തുടർന്ന് യശോധരൻ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ ഹർജി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ യശോധരന് നൽകാനുള്ള ശമ്പള കുടിശിക മുഴുവനും ഉടൻ വിട്ടു നൽകുവാൻ കോടതി നിർദേശിച്ചിരുന്നതും എന്നാൽ ഈ ഉത്തരവ് പാലിക്കാത്ത കാരണത്താൽ യശോദരൻ ജലസേചനവും ഭരണവും അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യ ഹർജി നൽകി കാത്തിരിക്കുകയാണ് യശോധരൻ.
ചെറുകിട ജലസേചന വകുപ്പിനു കീഴിൽ നീണ്ടകാലം താൽക്കാലിക ജീവനക്കാരനായി ജോലി നോക്കിയ യശോദരന് അർഹതപ്പെട്ട നീതി ലഭിച്ചില്ല എന്നാണ് യശോധരൻ പറയുന്നത്. യശോദരനെ പോലെ തന്നെ ഇത്തരത്തിൽ നീ തി ലഭിക്കുവാൻ പലരുമുള്ളതായി യശോധരൻ പറയുന്നു.

































