പന്തളം: ശമ്പള പരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക, അനുവദനീയമായ ഷാമ ആശ്വാസ കുടിശിക ഉടൻ അനുവദിക്കുക, പെൻഷൻ കാരോടുള്ള അവഗണന അവസാനിപ്പിക്കുക, മെഡിസിപ്പിലെ അപാകതകൾ പരിഹരിക്കുക, പന്തളം സബ് ട്രഷറിക്ക് മുന്നിലുള്ള വെള്ളക്കെട്ടിനു പരിഹാരം കാണുക, ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ. എസ്. എസ്. പി. എ പന്തളം മണ്ഡലം കമ്മിറ്റി പന്തളം സബ് ട്രഷറിക്ക് മുന്നിൽ ധർണ നടത്തി സംസ്ഥാന കൗൺസിൽ അംഗം ആർ മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി. കെ. രാജൻ അധ്യക്ഷത വഹിച്ചു ജില്ലാ ട്രഷറർ വൈ. റഹീം റാവുത്തർ, ജില്ലാ വൈസ് പ്രസിഡണ്ട് ബി.നരേന്ദ്രനാഥ്, അലക്സി തോമസ്, ഡോക്ടർ സാബു ജി, വർഗീസ്, ഷെരീഫ്.
എസ്, റ്റി .രാജൻ, രാധാകൃഷ്ണപിള്ള, പ്രൊഫ: അബ്ദുൽ റഹ്മാൻ, ജേക്കബ് സി ഡാനിയേൽ, സ്റ്റീഫൻ, നന്ദകുമാർ,ജോർജ് തോമസ് കുടശ്ശനാട് തുടങ്ങിയവർ നേതൃത്വം നൽകി.

































