ചെങ്ങന്നൂർ : മൈനർ ഇറിഗേഷൻ സെക്ഷനിൽ അസിസ്റ്റന്റ് എഞ്ചിനീയർ സ്ഥിരമായില്ലാതായിട്ട് പത്തു മാസം കഴിയുന്നു. നിലവിലുണ്ടായിരുന്ന എഞ്ചിനീയർ ഐ. ഇ.എസ്. സെലക്ഷൻ ലഭിച്ച് കേന്ദ്ര ഗവൺമെന്റിന്റെ മിലിട്ടറി എഞ്ചിനീയർ സർവീസിൽ സ്ഥാനക്കയറ്റം ലഭിച്ചു പോകുകയും ഇതിനെതുടർന്ന് ചാരുമൂട് അസിസ്റ്റന്റ് എഞ്ചിനീയർക്കാണ് ഇതിന്റെ അധിക ചുമതല നൽകിയിരിക്കുന്നത്.ഈ വകുപ്പിന് കീഴിൽ നടപ്പിലാക്കാൻ കിടക്കുന്ന പദ്ധതികളെ പോലും ഇത് ബാധിക്കുന്നു. ചെങ്ങന്നൂർ. മുളക്കഴ. പുലിയൂർ ,ആല ,ബുധനൂർ പാണ്ടനാട്,മാന്നാർ തുടങ്ങിയ പഞ്ചായത്തുകളിൽ നാല് ഓവർസിയന്മാർ. ഉണ്ടായിരുന്ന ഇവിടെ തസ്തിക വെട്ടിക്കുറച്ച ഭാഗമായി രണ്ട് ഓവർസിയന്മാർ ആയി ചുരുങ്ങി. എന്നാൽ ഇപ്പോൾ ഒരു ഓവർസിയർ സ്ഥലമാറ്റം വാങ്ങി പോയതിനു ശേഷം ഒരു ഓവർസിയർ മാത്രമാണ് കാര്യങ്ങൾ നോക്കി നടത്തുന്നത് .വിവിധ പദ്ധതികൾ നടപ്പിലാക്കുമ്പോൾ കൃത്യ സമയത്ത് മോണിറ്റർ ചെയ്യുവാൻ ഉദ്യോഗസ്ഥർമാർ ഇല്ലാത്ത സ്ഥിതി വിശേഷമാണ് ഇന്ന് ഉള്ളത്. അപ്പർ കുട്ടനാട് ഉൾപ്പടെയുള്ള കാർഷികമേഖലയുമായി ബന്ധപ്പെട്ട് അനേകം വർക്കുകൾ നടപ്പിലാക്കുവാൻ കിടക്കുന്നു എന്ന് അതാതു സ്ഥലത്തെ കർഷകർ പറയുന്നു

































