കുസാറ്റ് കാമ്പയിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ വീഴ്ചയുണ്ടായെന്ന് കുസാറ്റ് വൈസ് ചാൻസിലർഡോ. പിജി ശങ്കരന്‍ പറഞ്ഞു. പരിപാടി തുടങ്ങാന്‍ വൈകുകയും കുട്ടികളെ കയറ്റുന്നതിന് താമസമുണ്ടാകുകയും ചെയ്തു. പിന്നീട് ഏഴുമണിക്ക് പരിപാടി ആരംഭിക്കുമെന്ന് വന്നതോടെ പുറത്തുനിന്നുള്ളവരും ഇരച്ചുകയറി. ഇതോടെ തിരക്കായി. സ്റ്റെപ്പില്‍ നില്‍ക്കുന്നവര്‍ താഴേക്ക് വീണു. ഓഡിറ്റോറിയത്തിന്‍റെ പിന്‍ഭാഗത്തായുള്ള സ്റ്റെപ്പുകള്‍ കുത്തനെയുള്ളതായിരുന്നു. എല്ലാവരും അകത്തേക്ക് കയറണം എന്ന് പറഞ്ഞു. മഴ പെയ്തു തുടങ്ങിയിരുന്നു. എല്ലാവർക്കും അകത്തിരുന്ന് പരിപാടി കാണണം എന്നുണ്ടായിരുന്നത് കൊണ്ടാണ് പെട്ടെന്ന് ഉന്തും തള്ളും ഉണ്ടായത്. അകത്തേക്ക് കയറുന്നതിനിടയിൽ ഉണ്ടായ തള്ളിൽ വിദ്യാർത്ഥികൾ വീണെന്നാണ് പ്രാഥമിക വിവരം. ടെക്ഫെസ്റ്റിവലിൻ്റെ ഭാഗമായാണ് ഒരു മ്യൂസിക് പ്രോഗ്രാം നടന്നത്. പരിപാടിയിൽ ധാരാളം ആളുകൾ ഉണ്ടായിരുന്നു. പുറത്തുണ്ടായിരുന്ന ആളുകൾ അകത്തേക്ക് കടക്കാൻ ശ്രമം നടത്തി. അതിനിടെ സ്റ്റെപ്പിൽ നിന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് മറ്റുള്ളവർ കടന്നുവന്നപ്പോൾ വീഴുകയായിരുന്നുവെന്നും വൈസ് ചാന്‍സിലര്‍
































