ചക്കുളത്തുകാവ് ക്ഷേത്രത്തിൽ തിങ്കളാഴ്ച നടക്കുന്ന പൊങ്കാലക്ക് ഒരുക്കം പൂർത്തിയായതായി പുലർച്ച നാലിന് നിർമാല്യ ദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടക്കും. ഒമ്പതിന് വിളിച്ചുചൊല്ലി പ്രാർഥന. തുടർന്ന് മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പകരുന്ന തിരിയിൽ പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്നി പകർന്ന് പൊങ്കാലക്ക് തുടക്കം കുറിക്കും. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.
































