ഗാസയിൽ ബന്ദിയാക്കപ്പെട്ടവരുടെകൈമാറ്റംവൈകില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രി. കഴിഞ്ഞ ദിവസങ്ങളിലായി ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ട്. വളരെ ചെറിയ വെല്ലുവിളികള്‍ മാത്രമാണ് ഇനി മുന്നിലുള്ളത്. മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് മധ്യസ്ഥ ചര്‍ച്ചകളെ ബാധിക്കും. ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുന്നില്ലെന്നും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍താനി വിമര്‍ശിച്ചു.
ഹമാസിന്റെയും ഇസ്രായേലിന്റെയും തടവിലുള്ളവരെ കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടക്കുന്നത്. ബന്ദികളുടെ കൈമാറ്റം ഉടന്‍ സാധ്യമാകും. അല്‍ശിഫ ആശുപത്രിയിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് നേരെ മൗനം പാലിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ വിഭാഗം മേധാവി ജോസപ് ബോറെലിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു ഖത്തര്‍ പ്രധാനമന്ത്രി
അതേസമയം ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ വിഭാഗം മേധാവി ആവശ്യപ്പെട്ടു. യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനം പ്രാബല്യത്തില്‍ വരണം. അത് വറും വാക്കുകളില്‍ ഒതുങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
































