ദീര്‍ഘകാലം നല്ല ആരോഗ്യത്തോടെ ജീവിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നവരാണ് എങ്കില്‍ നിങ്ങളില്‍ ഈ ഗുണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഈ ഗുണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യം ഉണ്ടാകും. അതുപോലെ തന്നെ നിങ്ങള്‍ക്ക് പല അസുഖങ്ങളും വരില്ല. നല്ല ശരീരവും അതുപോലെ തന്നെ ചര്‍മ്മവും നിങ്ങള്‍ക്ക് ഉണ്ടായിരിക്കും. ഇതിനെല്ലാം സഹായിക്കുന്ന ആ ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
നിങ്ങള്‍ക്ക് നിങ്ങളുടെ പൊക്കത്തിനൊത്ത ശരീരഭാരമാണോ ഉള്ളത്? അല്ലെങ്കില്‍ നിങ്ങളുടെ ബോഡി മാസ്സ് ഇന്‍ഡക്‌സ് കറക്ട് ആണോ? എങ്കില്‍ നിങ്ങള്‍ക്ക് നിരവധി ആസുഖങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നതാണ്. പലര്‍ക്കും അമിതവണ്ണം, അല്ലെങ്കില്‍ വണ്ണം അമിതമായി കുറഞ്ഞിരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് കൃത്യമായ ശരീരഭാരമാണ് ഉള്ളതെങ്കില്‍ ഹൃദ്രോഗങ്ങള്‍, ടൈപ്പ് 2 പ്രമേഹം, അതുപോലെ ചിലതരം കാന്‍സര്‍ എന്നിവ വരാനുള്ള സാധ്യതയും വളരെ കുറവാണ്. അതുപോലെ തന്നെ രക്തസമ്മര്‍ദ്ദം കുറവായിരിക്കും. ഇത് ഹൃദയത്തിന്റെ ആരോഗ്യം കാക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ സ്‌ട്രോക്ക് വരാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ നമ്മളുടെ എല്ലുകളുടെ ബലം നഷ്ടപ്പെടാതിരിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. കൂടാതെ,
ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും അതുപോലെ, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇത് മാത്രമല്ല, നല്ല മാനസികാരോഗ്യം വരാനും നല്ല ഉറക്കം ലഭിക്കാനും ഇത് സഹായിക്കുന്നു. സ്ത്രീകളിലായാലും പുരുഷന്മാരിലായാലും ശരീരഭാരം കൃത്യമാണെങ്കില്‍ അത് പ്രത്യുല്‍പാദന ക്ഷണത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

































