കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ താലൂക്ക് സര്‍വേയര്‍ രവീന്ദ്രനാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്.
ആലപ്പുഴ സ്വദേശിയായ രവീന്ദ്രൻ 25,00 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടി ഇലയത്. ഭൂമി അളക്കുന്നതിന്നു വേണ്ടിയാണിയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.
അയ്യന്തോള്‍ സ്വദേശിയില്‍ നിന്നു 5,000 രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതില്‍ 2,500 രൂപ ഇയാള്‍ നേരത്തെ കൈപ്പറ്റിയിരുന്നു.

































