ഗുരുവായൂർ ആനത്താവളത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു. രണ്ടാം പാപ്പാന്‍ ഒ.എ രതീഷാണ് മരിച്ചത്.കോട്ടയിലെ ഒറ്റ കൊമ്പൻ ചന്ദ്രശേഖരനാണ് ഇടഞ്ഞത്. രതീഷിനെ ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 25 വർഷമായി പുറത്തിറങ്ങാത്ത ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനെ ഈയിടെയാണ് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് തുടങ്ങിയത്.
ആനയുടെ ഒന്നാം പാപ്പാൻ അവധിയായിരുന്നതിനാൽ രണ്ടാം പാപ്പാൻ രതീഷ് വെള്ളം കൊടുക്കാനെത്തിയപ്പോഴാണ് ആന പ്രകോപിതനായത്. തുടർന്നായിരുന്നു ആക്രമണം ഉണ്ടായത്. എഴുന്നെള്ളത്തുകളിൽ നിന്ന് ഒഴിവാക്കി നിർത്തിയ ആനയാണ് ചന്ദ്രശേഖരൻ. അക്രമ സ്വഭാവം കാരണമാണ് ആനയെ പുറത്തിറക്കാതിരുന്നത്.

































