സൗദി അറേബ്യയിലെ പുരാവസ്തു ഗവേഷകരുടെ അന്താരാഷ്ട്ര സംഘം 200,000 വര്‍ഷത്തിലേറെ പഴക്കമുള്ളതായി കണക്കാക്കപ്പെടുന്ന മഴു കണ്ടെത്തി. പാലിയോലിത്തിക് യുഗത്തിലെ കൈ കോടാലിയാണ് കണ്ടെത്തിയതെന്ന് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു.
പുരാവസ്തു ഗവേഷക കണ്‍സള്‍ട്ടന്‍സിയായ ടിഇഒഎസ് ഹെറിറ്റേജില്‍ നിന്നുള്ള ഡോ. കാന്‍, ജിസെം അക്‌സോയി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഖനന പ്രവര്‍ത്തനങ്ങളിലാണ് അതിപുരാതന ആയുധം കണ്ടെടുത്തതെന്ന് അല്‍ഉല റോയല്‍ കമ്മീഷന്‍ (ആര്‍സിയു) അറിയിച്ചു. ടിഇഒഎസ് ഹെറിറ്റേജിലെ പുരാവസ്തു ഗവേഷകരുടെ സംഘം അല്‍ഉലയുടെ തെക്ക് ഭാഗത്തുള്ള ഖുര്‍ഹ് സമതലത്തിലെ മരുഭൂമിയിലാണ് കോടാലി കണ്ടെത്തിയത്.

































