യുവ അഭിഭാഷകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ലക്ഷദ്വീപ് കവരത്തിയിൽ ജില്ല ജഡ്ജിയായിരുന്ന കെ. അനിൽകുമാറിനെതിരായ തുടർനടപടി ഹൈകോടതി അവസാനിപ്പിച്ചു. കവരത്തിയിൽ ജില്ല ജഡ്ജിയായിരിക്കെ അനിൽകുമാർ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ലക്ഷദ്വീപ് സ്വദേശിനിയായ അഭിഭാഷക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായി അന്വേഷണം നടത്തി ഹൈകോടതിയുടെ വിജിലൻസ് വിഭാഗം ഹൈകോടതി രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അനിൽകുമാറിനെതിരായ പരാതിയിലെ തുടർനടപടി അവസാനിപ്പിച്ചത്. പരാതിയെ തുടർന്ന് അനിൽകുമാറിനെ കവരത്തിയിൽനിന്ന് സ്ഥലംമാറ്റിയിരുന്നു.

































