പൊതുവില്‍ പ്രമേഹം എന്ന് കേള്‍ക്കുമ്പോള്‍ അത് നമ്മള്‍ മധുരം അമിതമായി കഴിച്ചത് മൂലമാണ് എന്നാണ് ചിന്തിക്കുക. അതുകാരണം, പലപ്പോഴും മധുരം കുറച്ച് ആഹാരത്തില്‍ നിന്നും ഉപ്പ് ഒട്ടും കുറക്കാത്തവരുണ്ട്. എന്നാല്‍, പുതിയ പഠനങ്ങള്‍ പ്രകാരം, പഞ്ചസ്സാര മാത്രമല്ല, നമ്മള്‍ അമിതമായി ഉപ്പ കഴിച്ചാലും അത് പ്രമേഹത്തിന് കാരണമാകുന്നുണ്ട് എന്നാണ് പറയുന്നത്. എന്തുകൊണ്ട് എന്ന് നോക്കാം.
പ്രമേഹ രോഗികളില്‍ പലരും തങ്ങളുടെ ആഹാരത്തില്‍ നിന്നും പഞ്ചസ്സാര ഒഴിവാക്കിയാലും ഉപ്പ് ഒഴിവാക്കുന്നത് വളരെ കുറവാണ്. എന്നാല്‍, Tulane University ഈ അടുത്ത് നടത്തിയ ഒരു പഠനം പ്രകാരം, അമിതമായി ഉപ്പ് കഴിക്കുന്നതും പ്രമേഹത്തിലേയ്ക്ക് നയിക്കുന്നതായി ചൂണ്ടികാണിക്കുന്നു. പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയാണ് ഇവര്‍ പറയുന്നത്. യുകെയില്‍ 4 ലക്ഷണം ആളുകളില്‍ നടത്തിയ പഠനത്തിലാണ് അമിതമായിട്ടുള്ള ഉപ്പിന്റെ ഉപയോഗം പ്രമേഹത്തിലേയ്ക്ക് നയിക്കുന്നതായി ഇവര്‍ കണ്ടെത്തിയത്.

































