കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു സികൂൾ വിദ്യാർഥിയടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം അഞ്ചുപേർക്ക് പരിക്കുണ്ട്. അതിൽ ഒരാളുടെ നിലഗുരുതരമാണ്. ഒടുവട്ടൂർ സ്വദേശി ഹരിലാൽ (54) കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ പാർഥിപ് (15) എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. മണ്ണ് കയറ്റി വന്ന ലോറിഅമിത വേഗത്തിൽ ഇറക്കം ഇറങ്ങിവരുമ്പോൾ ബൈക്കിലിടിച്ച ശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. കുശാൽ, ഋഷഭ് ബോബൻ, നവനീത്, ജിബി മോൾ, ടിപ്പർ ഡ്രൈവർ ചവറ സ്വദേശി നിസാം എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. പരിക്കേറ്റവരിൽ ഒരു വിദ്യാർഥിയാണ് ഗുരുതരാവസ്ഥയിലുള്ളതെന്നാണ് വിവരം































