കോഴിക്കോട്: ഗർഭിണിയായ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. ചിയ്യൂർ താനമഠത്തിൽ ഫൈസൽ ആണ് പിടിയിലായത്.
വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മുംബൈ വിമാനത്താവളത്തിൽവച്ചാണ് ഇയാൽ പിടിയിലായത്. തിങ്കളാഴ്‌ചയായിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്.
രണ്ട് മാസം ഗർഭിണിയുമായ ഭാര്യ ഷംനയെ പ്രതി വീട്ടിൽ വെച്ച് ചിരവ കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പരിക്കേറ്റ യുവതി ചികിത്സയിലാണ്.






























