കോഴിക്കോട് സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന രണ്ടംഗ സംഘത്തെ നല്ലളം പോലീസ് പിടികൂടി.ബേപ്പൂർ തെക്കേ പാടത്ത് ഉബൈദ് (28), ബേപ്പൂർ മേലെ തൊടി എ.വി അർഷാദ് (30) എന്നിവരെയാണ് ചെറുവണ്ണൂർ മധുര ബസാറിൽ ക്ലബ്ബായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 50.450 ഗ്രാം നിരോധിത മയക്കുമരുന്നായ MDMA യുമായി അറസ്റ്റ് ചെയ്തത്.
നല്ലളം പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ പ്രദീപ്, മനോജ് കുമാർ, സിപിഒ രജിൻ ,ഹോം ഗാർഡ് ശിവാനന്ദൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. നല്ലളം പോലീസ് Cr no 645/24 u / s 22 (c) 29 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.































