കൊച്ചി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടി. ദീർഘകാലമായുള്ള സുഹൃത്തായിരുന്നുയെ ചുരിയെന്നും വിയോഗവാർത്ത തന്നെ ഏറെ വേദനിപ്പിക്കുന്നതാണെന്നും മമ്മൂട്ടി അ നുശോചിച്ചു. അദ്ദേഹത്തെ ഒരിക്കലും മറക്കാൻ സാധിക്കില്ലെന്നും മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡൽഹി എയിംസ് മെഡിക്കൽ കോളജിന് പഠനത്തിന് വിട്ടു നൽകും. നിലവിൽ മൃതദേഹം എയിംസിൽ സൂക്ഷിച്ചിരിക്കുകയാണ്.
ശനിയാഴ്ച ഡൽഹി എകെജി ഭവനിൽ പൊതുദർശനത്തിന് ശേഷമായിരിക്കും മൃതദേഹം ആശുപത്രിക്ക് കൈമാറുക. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് യെച്ചൂരി അന്തരിച്ചത്.

































