റിയാദ്: ഉത്തര റിയാദിൽ മയ്യിത്ത് നമസ്കാരം നിർവഹിക്കാൻ കൂടുതൽ ജുമാമസ്തിദുകൾ നീക്കിവെക്കാൻ ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദേശിച്ചു. ആദ്യ ഘട്ടത്തിൽ ഉത്തര റിയാദിൽ മൂന്നു മസ്തിദുകൾ കൂടി മയ്യിത്ത് നമസ്കാരത്തിന് നീക്കിവെക്കാനാണ് നിർദേശം. നേരത്തെ തന്നെ മയ്യിത്ത് നമസ്കാരം നിർവഹിക്കുന്ന ജുമാമസ്മിദുകൾക്കു പുറമെ, അൽസ്വഹാഫ ഡിസ്ട്രിക്ടിലെ ഇമാം അബ്ദുറഹ്മാൻ അൽഫൈസൽ ജുമാമസ്മിദ്, അൽആരിദ് ഡിസ്ട്രിക്ടിലെ സ്വാലിഹ് അൽഅബ്ദുല്ലത്തീഫ് ജുമാമസ്കിദ്, അൽഖൈറുവാൻ ഡിസ്ട്രിക്ടിലെ ഗാലിബ് അൽഹമദ് ജുമാമസ്കിദ് എന്നീ പള്ളികൾ കൂടി മയ്യിത്ത് നമസ്കാരത്തിന് നീക്കിവെക്കാൻ മന്ത്രി നിർദേശിച്ചു.
കിഴക്കൻ, പടിഞ്ഞാറൻ, തെക്കൻ റിയാദിലും ഏതാനും ജുമാമസ്കിദുകൾ മയ്യിത്ത് നമസ്കാരത്തിന് ഒരുക്കാനുള്ള നടപടികൾ ആരംഭിക്കും. ഇതേ കുറിച്ച് വൈകാതെ അറിയിക്കുമെന്നും ഇസ്ലാമികകാര്യ മന്ത്രാലയം പറഞ്ഞു. റിയാദ് നഗരം സാക്ഷ്യം വഹിക്കുന്ന വലിയ വികാസത്തിന്റെയും വളർച്ചയുടെയും ജനത്തിരക്കിന്റെയും പശ്ചാത്തലത്തിൽ, മയ്യിത്ത് നമസ്കാരങ്ങളിൽ പങ്കെടുത്ത് പുണ്യം നേടൽ വിശ്വാസികൾക്ക് എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ ജുമാമസ്മിദുകളിൽ മയ്യിത്ത് നമസ്കാരം അനുവദിക്കുന്നത്.
































