ജിദ്ദ: നിരീക്ഷണ ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 20,000 റിയാൽ പിഴ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതടക്കം സുരക്ഷാ ക്യാമറ സംവിധാനം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട 18 നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ അടങ്ങിയ പട്ടിക നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ അടക്കാനുള്ള ദേശീയ പ്ലാറ്റ്ഫോമിൽ (ഈഫാ) ആഭ്യന്തര മന്ത്രാലയം പരസ്യപ്പെടുത്തി. നിയമവിരുദ്ധമായി നിരീക്ഷണ ക്യാമറ റെക്കോർഡിംഗുകൾ നീക്കം ചെയ്യുന്നതിനും 20,000 റിയാൽ പിഴ ലഭിക്കും. സുരക്ഷാ നിരീക്ഷണ ക്യാമറ സംവിധാനവും റെക്കോർഡിംഗുകളും കേടുവരുത്തുന്നവർക്കും നശിപ്പിക്കുന്നവർക്കും 20,000 റിയാലാണ് പിഴ ലഭിക്കുക. പൊതുസുരക്ഷാ വകുപ്പിന്റെ അനുമതിയില്ലാതെ തെർമൽ ക്യാമറകൾ ഉപയോഗിക്കുന്നതിന് 10,000 റിയാൽ പിഴ ചുമത്തും. ഗുണനിലവാര മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ സുരക്ഷാ നിരീക്ഷണ സംവിധാനവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ക്യാമറകളും സ്ഥാപിക്കുന്നതിന് 500 റിയാൽ പിഴ ലഭിക്കും.
വ്യവസ്ഥാ പ്രമാണത്തിൽ വ്യക്തമാക്കിയതിന് അനുസരിച്ച് സുരക്ഷാ നിരീക്ഷണ ക്യാമറ സംവിധാനത്തിന്റെ ഭാഗമായ ഉപകരണം സ്ഥാപിക്കാതിരിതിരിക്കുന്നതിനും സൈറ്റിൽ സി.സി.ടി.വി സ്ഥാപിച്ചത് വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപനത്തിന്റെ മുഴുവൻ പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള വഴികളിലും സൗകര്യങ്ങളിലും സ്ഥാപിക്കാതിരിക്കുന്നതിനും വ്യവസ്ഥാ പ്രമാണത്തിൽ നിർണയിക്കുന്നതു പ്രകാരമുള്ള ക്യാമറകൾ സ്ഥാപിക്കാതിരിക്കുന്നതിനും 1,000 റിയാൽ തോതിലാണ് പിഴ ചുമത്തുക. നിശ്ചിത കാലം റെക്കോർഡിംഗുകൾ സൂക്ഷിക്കാതിരിക്കുന്നതിന് 5,000 റിയാൽ പിഴ ചുമത്തും. ആഭ്യന്തര മന്ത്രാലയത്തിന്റെയോ പൊതുസുരക്ഷാ വകുപ്പിന്റെയോ കോടതി ഉത്തരവിന്റെയോ അനുമതിയില്ലാതെയും പ്രത്യേക അന്വേഷണ ഏജൻസിയുടെ അപേക്ഷ കൂടാതെയും സുരക്ഷാ നിരീക്ഷണ ക്യാമറ റെക്കോർഡിംഗുകൾ പ്രചരിപ്പിക്കുന്നതും നീക്കം ചെയ്യുന്നതും നിയമം വിലക്കുന്നു.