ഹരിയാനയിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ദീപേന്ദർ ഹൂഡ. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കോൺഗ്രസ് തന്നെ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെപ്പിൽ കോൺഗ്രസിന് വെല്ലുവിളിയില്ല. ഉറപ്പായും ഞങ്ങൾ തന്നെ സർക്കാർ രൂപീകരിക്കും. ആ കാര്യം ബിജെപിക്കും അറിയാം, അതിനാലാണ് അവർ മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും മാറ്റിയത്. -ഹൂഡ പറഞ്ഞു.
പത്ത് കൊല്ലത്തെ ബിജെപിയുടെ ഭരണം സംസ്ഥാനത്തെ തകർത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ മേഖലയിലും സംസ്ഥാനം പിന്നിൽ ആണെന്നും ഹൂഡ പറഞ്ഞു. ജനങ്ങൾ ബിജെപിക്ക് എതിരെ വിധിയെഴുതാൻ കാത്തിരിക്കുകയാണെന്നും ഹൂഡ കൂട്ടിച്ചേർത്തു.






























