ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബിൽ ഭരണരംഗത്ത് കാലങ്ങളായി അവഗണിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ മോചനത്തിന് വഴിതെളിക്കുന്നു. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾവനിതകൾക്ക് സംവരണം ചെയ്യുന്നതിനുള്ള 128-ാം ഭരണഘടന ഭേദഗതി ബിൽ ഐതിഹാസ്യമായ ഒരു ചുവടുവെപ്പ് തന്നെയാണ്.കേന്ദ്രസർക്കാർ കൊണ്ടുവന്ന ഈ ബിൽ സ്ത്രീകളെ സംബന്ധിച്ചിടത്തോളം രാജ്യത്തിൻെറ ഭരണരംഗത്ത് സ്ത്രീ കരുത്ത് തെളിയിക്കുവാൻ കഴിയുമെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബില്ലിൽ നിലവിലുള്ള പട്ടികജാതി- വർഗ സംവരണ സീറ്റുകളുടെ മൂന്നിലൊന്നും അവരിലെ വനിതകൾക്കായി മാറ്റി വെക്കാൻ ബിൽ നിർദേശിക്കുന്നു.
അവതരിപ്പിച്ച ഭരണഘടന ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരു സഭകളും 50 ശതമാനം സംസ്ഥാന നിയമസഭകളും പാസാക്കി നിയമമാക്കിയശേഷം പുതിയ സെൻസസും മണ്ഡല പുനർ നിർണയവും നടത്തി മാത്രമേ നടപ്പാക്കു എന്നും ബില്ലിൽ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്. കാലങ്ങളായി രാജ്യത്തിൻെറ ഭരണരംഗത്ത് അവഗണിക്കപ്പെട്ട സ്ത്രീ സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുവാൻ ഈ ബിൽ വഴിതെളിക്കുന്നു.

































