കൊച്ചി: പ്രമുഖ ഡ്രമ്മിസ്റ്റും പെർക്കുഷനിസ്റ്റുമായ എളമക്കര സുഭാഷ് നഗർ സെക്കൻഡ് ക്രോസ് റോഡ് എസ്.എൻ. റെസിഡൻസ് അസോസിയേഷൻ 57ൽ നിര്യാതനായി. അസുഖബാധിതനായി അങ്കമാലി അഡ്ലക്സ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി 8.30ഓടെയാണ് മരിച്ചത്. കൊച്ചിയിലെ പ്രമുഖ സംഗീത ട്രൂപ്പുകൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. വടക്കുംപുറം കിഴക്കേ മട്ടുങ്ങൽ കൂട്ടുങ്ങൽ വടക്കേത്ത് കുടുംബ വീട്ടിൽ തിങ്കളാഴ്ച രാവിലെ 11 മുതലും എളമക്കരയിലെ വീട്ടിൽ 12 മുതലും മൃതദേഹം പൊതുദർശനത്തിന് വെക്കും. വൈകുന്നേരം നാലിന് പേണേക്കര സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: സിന്ധു. മക്കൾ: ജൂലിയൻ, ജുവാൻ.






























