കൊച്ചി: ബിജെപി മുൻ സംഘടനാ സെക്രട്ടറി പി പി മുകുന്ദൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഒരുകാലത്ത് ബിജെപിയിലെ ശക്തനായ നേതാവായിരുന്നു പി പി മുകന്ദൻ. ആർ എസ് എസ് പ്രചാരകനായാണ് പി പി മുകുന്ദൻ ബിജെപിയിലേക്ക് വന്നത്. ആർ എസ് എസ് സംസ്ഥാന സമ്പർക്ക പ്രമുഖ് ആയിരുന്നു അദ്ദേഹം. കണ്ണൂർ സ്വദേശിയായ പി പി മുകുന്ദൻ ദീർഘകാലം ബിജെപിയുടെ ദേശീയ നിർവാഹകസമിതി അംഗമായിരുന്നു. പിന്നീട് 2006 മുതൽ 2016 വരെ പാർട്ടിയിൽനിന്ന് മാറ്റിനിന്നു.
ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ മാസം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

































