പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. സമ്മേളനത്തിൻ്റെ ആദ്യ രണ്ടു ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞ യാണ് നടക്കുക. ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.
ലോക്സഭാ സ്പപീക്കറെയും പ്രതിപക്ഷ നേതാവിനെയും കുറിച്ചുള്ള തീരുമാനം ഇന്നുണ്ടായേക്കും. ചോദ്യപേപ്പർ ചോർച്ച, ഓഹരി വില കുംഭകോണം തുടങ്ങിയ വിവാദങ്ങളിൽ പാർലമെൻ്റ് പ്രക്ഷുബ്‌ധമാകാനാണു സാധ്യത.
പ്രോട്ടെം സ്‌പീക്കർ പദവിയിൽനിന്ന് കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞതും ഇന്ത്യ സഖ്യം സഭയിൽ ഉന്നയിക്കും. എട്ടു തവണ എംപിയായ കൊടിക്കുന്നിലിനെ ഒഴിവാക്കിയതിനാൽ സ്‌പീക്കറെ സഹായിക്കാനുള്ള പാനലിൽനിന്ന് ഇന്ത്യ സഖ്യം എംപിമാർ പിന്മാറാനാണു തീരുമാനം.
ബുധനാഴ്ച സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർഥി ആരാകുമെന്നതിൽ ബിജെപി മൗനം തുടരുകയാണ്.
കൂടാതെ, ഇന്ത്യാ മുന്നണിയിലെ ലോക്‌സഭാ എംപിമാർ തിങ്കളാഴ്ച രാവിലെ പാർലമെൻ്റ് സമുച്ചയത്തിൽ ഒത്തുകൂടുമെന്നും 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൻ്റെ ആദ്യ ദിവസം ഒരുമിച്ച് സഭയിലേക്ക് മാർച്ച് ചെയ്യുമെന്നും വൃത്തങ്ങൾ അറിയിച്ചു
ഗാന്ധി പ്രതിമ നിലനിന്നിരുന്ന പഴയ പാർലമെൻ്റ് മന്ദിരത്തിൻ്റെ രണ്ടാം നമ്പർ ഗേറ്റിന് സമീപം എംപിമാർ ഒത്തുകൂടുമെന്ന് മുതിർന്ന് ഒരു പ്രതിപക്ഷ നേതാവ് പറഞ്ഞു
സെഷൻ്റെ ഒന്നാം ദിവസത്തെ പ്രധാന പരിപാടികൾ
പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാർ 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ അൽപ്പനേരം മൗനം പാലിക്കും. തുടർന്ന് സെക്രട്ടറി ജനറൽ ഹിന്ദിയിലും ഇംഗ്ലീഷിലും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ പട്ടിക സഭയുടെ ഫ്ളോറിൽ വെയ്ക്കും
പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും ഉൾപ്പെടെയുള്ള എംപിമാർ പിന്നീട് സത്യപ്രതിജ്ഞ ചെയ്യുകയോ സ്ഥിരീകരണം നടത്തുകയോ അംഗങ്ങളുടെ പട്ടികയിൽ ഒപ്പിടുകയും സഭയിൽ തങ്ങളുടെ ഇരിപ്പിടങ്ങളിൽ ഇരിക്കുകയും ചെയ്യും.
ജൂൺ 27ന് പാർലമെൻ്റിൻ്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്മേലുള്ള ചർച്ച ജൂൺ 28ന് ആരംഭിക്കും. ജൂലൈ 2 അല്ലെങ്കിൽ 3 ന് പ്രധാനമന്ത്രി മോദി ചർച്ചയ്ക്ക് മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

































